തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഏക അംഗീകൃത ട്രേഡ് യൂണിയനായ സി.ഐ.ടി.യുവിന്റെ എതിർപ്പിനെ തുടർന്ന് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുളള കരാർ ആർ.ഇ.സി.പി.ഡി.സി.എല്ലുമായി ഒപ്പിടുന്നത് മുടങ്ങി. സി.ഐ.ടി.യുവിനെ അനുനയിപ്പിക്കാൻ ദേശീയസെക്രട്ടറി എളമരം കരിമുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി 24ന് ചർച്ച നടത്തും. സംസ്ഥാനത്തെ 14 ഡിവിഷനുകളിലെ 37ലക്ഷം ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ നൽകാൻ ഇൗ മാസം ആദ്യം കെ.എസ്.ഇ.ബി ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് കരാർ ഒപ്പുവയ്ക്കുന്നത്.
സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് സ്വകാര്യസ്ഥാപനത്തെ ഏൽപ്പിക്കരുതെന്നാണ് സി.ഐ.ടി.യു നിലപാട്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിന് കീഴിലുള്ള റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷന്റെ ഉപസ്ഥാപനമാണ് ആർ.ഇ.സി.പി.ഡി.സി.എൽ. ഇതിൽ സ്വകാര്യ പങ്കാളിത്തമുണ്ടെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് സി.ഐ.ടി.യു നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |