SignIn
Kerala Kaumudi Online
Thursday, 19 September 2024 2.48 AM IST

ബിനാലെ ശില്പശാലകളാൽ സമ്പന്നം

Increase Font Size Decrease Font Size Print Page
binal
കൊച്ചി​ മുസി​രി​സ് ബി​നാലെയി​ലെ ശി​ല്പശാലയി​ൽ നി​ന്ന്

കൊച്ചി: ബിനാലെയുടെ എ.ബി.സി പ്രോജക്ടിന്റെ ഭാഗമായി ആർട്ട്റൂമിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന ശില്പശാലകൾ ശ്രദ്ധേയമാകുന്നു. പ്രശസ്തരാണ് ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ ശില്പശാലകൾക്ക് നേതൃത്വം നൽകുന്നത്. ദിവസവും രാവിലെ 10 മുതൽ നടക്കുന്ന ശില്പശാലകളിൽ പ്രവേശനം സൗജന്യം. പങ്കെടുക്കാൻ : 9770633845, 9544888562

• സിൽക്ക് സ്‌ക്രീൻ പ്രിന്റിംഗ്

എയർ ഇങ്ക് ഉപയോഗിച്ചുള്ള സിൽക്ക് സ്‌ക്രീൻ പ്രിന്റിംഗ് ശില്പശാല ഇന്ന് ആരംഭിക്കും. പ്രശസ്‌ത ജർമ്മൻ ക്രോസ് മീഡിയ ആർട്ടിസ്റ്റും പ്രിന്റ് മേക്കറുമായ ആൻഡ്രിയാസ് ഉൽറിച്ച് നേതൃത്വം നൽകുന്ന ശില്പശാല 24 വരെ തുടരും.ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാർബൺ തരികൾ ശേഖരിച്ച് പ്രിന്റ് മേക്കിംഗിന് ഉപയോഗിക്കുന്നുവെന്നത് ശില്പശാലയുടെ പ്രത്യേകതയാണ്. മലയാളി ആർട്ടിസ്റ്റ് അജ്‌മൽ ഷിഫാസും ഭാഗഭാക്കാകും.

• സോൾഡറിംഗ് ആൻഡ് സർക്യൂട്ട് ബെൻഡിംഗ്
24 മുതൽ 26 വരെ നടക്കുന്ന സോൾഡറിംഗ് ആൻഡ് സർക്യൂട്ട് ബെൻഡിംഗ് ശില്പശാല ഡ്രെസ്‌ഡനിൽ നിന്നുള്ള സംഗീതജ്ഞനും മീഡിയ ആർട്ടിസ്റ്റുമായ ആൽവിൻ വെബർ നയിക്കും. സോൾഡറിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും ശബ്‌ദ ഉപകരണങ്ങളും രൂപകൽപ്പന ചെയ്യാൻ ശില്പശാലയിൽ പരിശീലനം നൽകും. ആർട്ടിസ്റ്റ് അമിത് വെങ്കട്ടരാമയ്യ പങ്കെടുക്കും.

• വെൽഡിംഗ് ശില്പവിദ്യ
കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള വെൽഡിംഗ് ശില്പശാല ഈ മാസം 27 മുതൽ 29 വരെ നടക്കും. ആർട്ടിസ്റ്റും ക്യൂറേറ്ററുമായ വിവേക് ചൊക്കലിംഗം നേതൃത്വം നൽകും. ത്രിമാന തലത്തിൽ സ്വന്തം ചുറ്റുപാടുകളുടെ ദൃശ്യവത്കരണവും 3 -ഡി സ്‌പേസിലെ സൗന്ദര്യാത്മകതയും സംബന്ധിച്ച് പ്രഭാഷണവുമുണ്ടാകും. ഇതേ ദിവസങ്ങളിൽ ടെറാക്രാഫ്റ്റിസ്റ്റ് കെ.ജയൻ നേതൃത്വം നൽകുന്ന കളിമൺപാത്ര നിർമ്മാണ ശില്പശാലയും നടക്കും.

• ട്രാൻസ്പെരന്റ് വേൾഡ്
ചിത്രകാരൻ സുനിൽ ഡി ലിനസ് നയിക്കുന്ന 'ട്രാൻസ്പെരന്റ് വേൾഡ്' വാട്ടർ കളർ പെയിന്റിംഗ് വർക്ക് ഷോപ്പ്, ഇന്ത്യൻ ലേണിംഗ് സൊസൈറ്റി കോൺഫറൻസ് ശിക്ഷാന്തർ സഹസ്ഥാപകൻ മനീഷ് ജെയിൻ നയിക്കുന്ന വിദ്യാഭ്യാസ പുനരാവിഷ്‌കാര ശില്പശാല 'ചെയ്ഞ്ചിംഗ് ദി ഗെയിം' എന്നിവ ഇന്ന് സമാപിക്കും.

സുവ്യക്തവും പുരോഗമനപരവുമായ രാഷ്ട്രീയ നിലപാടുകൾ ശക്തമായി പ്രഖ്യാപിക്കുന്ന കലാവതരണങ്ങളാണ് കൊച്ചി മുസിരിസ് ബിനാലെയെ ശ്രദ്ധേയവും പ്രസക്തവുമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം

സോയ ഹസൻ

പൊളിറ്റിക്കൽ സയന്റിസ്റ്റ്, എഴുത്തുകാരി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ച്ചറിലെ 35 അംഗസംഘവും മൈസൂരു വഡയാർ ആർക്കിടെക്ച്ചർ സെന്ററിലെ 65 വിദ്യാർത്ഥികളും പൂനെ സിംബയോസിസ് ആർക്കിടെക്ച്ചർ സ്‌കൂളിലെ 80 വിദ്യാർത്ഥികളും താമരശേരി അവനി ഇൻസ്റ്റിറ്റ്യൂട്ടിലെ 40 ആർക്കിടെക്ച്ചർ വിദ്യാർത്ഥികളും ബിനാലെ കാണാനെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BINNALE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.