SignIn
Kerala Kaumudi Online
Thursday, 19 September 2024 1.21 AM IST

മദ്യപിച്ച യാത്രക്കാരനെ 'മദ്യപാനി' എന്ന് വിളിക്കരുത്;  പുതിയ നയവുമായി എയർ ഇന്ത്യ

Increase Font Size Decrease Font Size Print Page
air-india-

മുംബയ്: വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതിരിക്കുന്ന മദ്യം കുടിക്കുന്നത് വിലക്കി എയർ ഇന്ത്യയുടെ പുതിയ നയം. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദ സംഭവങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. കൂടാതെ വിമാനത്തിൽ മദ്യം വിളമ്പുന്നതും നിയന്ത്രിക്കും.

ജനുവരി 19ന് നിലവിൽ വന്ന പോളിസി പ്രകാരം ക്യാബിൻക്രൂ നൽകുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാൻ യാത്രക്കാർക്ക് അനുവാദം ഉണ്ടായിരിക്കില്ല. കെെയിൽ കരുതിയ മദ്യം കുടിക്കുന്നവരെ കണ്ടെത്താൻ ക്യാബിൻ ക്രൂവിന് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. വിമാനത്തിൽ വിളമ്പുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കുകയും വേണ്ടി വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കുകയും ചെയ്യുമെന്ന് നയത്തിൽ വ്യക്തമാക്കുന്നു.

മദ്യപിച്ച യാത്രക്കാരനെ മദ്യപാനി എന്ന് അഭിസംബോധന ചെയ്യരുതെന്നും മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ മെല്ലെ സംസാരിച്ച് നയത്തിൽ വിഷയം കെെകാര്യം ചെയ്യണമെന്നും നിർദേശമുണ്ട്. ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസവും സൃഷ്ടിക്കുമെന്ന് തേന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമന്നും അടിയന്തര സാഹചര്യം വന്നാൽ അങ്ങനെയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും നയത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AIRINDIA, NEW, ALCOHOL RULES, POLICY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.