SignIn
Kerala Kaumudi Online
Thursday, 19 September 2024 3.05 AM IST

അമൃത് ഭാരത് പദ്ധതി: പാലക്കാട് ഡിവിഷനിൽ 15 സ്റ്റേഷനുകളുടെ മുഖംമാറും

Increase Font Size Decrease Font Size Print Page
t

പാലക്കാട്: റെയിൽവേ ഡിവിഷനിന് കീഴിലെ 15 സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിലൂടെ നൂതനമായി വികസിപ്പിക്കും. ആദ്യഘട്ടത്തിൽ പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ ജംഗ്ഷൻ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, പരപ്പനങ്ങാടി, വടകര, തലശ്ശേരി, മാഹി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ എന്നിവയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. യാത്രക്കാർക്കുള്ള സൗകര്യം ആധുനിക സംവിധാനങ്ങളേ‍ാടെ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വികസനം.

മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഘട്ടമായി പദ്ധതി നടപ്പാക്കും. അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഷനുകളിൽ എല്ലാവിധ സംവിധാനവും ഉറപ്പാക്കും. പുതിയ സൗകര്യം ഏർപ്പെടുത്തുകയും നിലവിലുള്ളവ നവീകരിക്കുകയും വേണമെങ്കിൽ മാറ്റി സ്ഥാപിക്കുകയും ചെയ്യും.

റെയിൽവേ സ്റ്റേഷനുകളുടെ പ്രവേശന കവാടം അധികയിടം ഉപയോഗിച്ച് നവീകരിക്കും. ഇവയ്ക്ക് റൂഫ് പ്ലാസയും ഉണ്ടാകും. സുഗമമായ പ്രവേശനം ഉറപ്പാക്കാൻ വിശാലമായ സ്ഥലം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും. തിരക്കനുസരിച്ച്‌ വേണമെങ്കിൽ രണ്ടാം പ്രവേശന കവാടവും ഉണ്ടാക്കും. ഒന്ന്, രണ്ട് കാറ്റഗറികളിൽപ്പെട്ട സ്റ്റേഷനുകളിൽ എസ്‌കലേറ്റർ സംവിധാനം ഏർപ്പെടുത്തും. ബോർഡുകൾ, കാൽനടപ്പാത, പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം എന്നിവ ഉറപ്പാക്കും. യാത്രക്കാർക്ക് പെട്ടെന്ന് ദൃശ്യമാകുന്ന രീതിയിൽ സിഗ്നലുകളും രൂപകല്പന ചെയ്ത് സജ്ജീകരിക്കും.

വിശ്രമിക്കാനുള്ള ഹാളുകൾ, എക്സിക്യൂട്ടീവ്‌ ലോഞ്ചുകൾ എന്നിവ ഗ്രേഡ് അനുസരിച്ച് തരം തിരിക്കും. കഫ്‌റ്റീരിയ സൗകര്യങ്ങളും ലഭ്യമാക്കും. ഇവയ്ക്ക് സമീപം ചെറുകിട ബിസിനസ് മീറ്റിംഗ് നടത്താനുള്ള സംവിധാനം ഒരുക്കും. സ്റ്റേഷനുകളിൽ ഉപയോക്താക്കൾക്ക് സൗജന്യ വൈഫൈ നൽകും. എല്ലാ സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക ഇടം കണ്ടെത്തും.

മനോഹരമായ ലാന്റ് സ്കേപ്പിംഗ്, ഗ്രീൻപാച്ചുകൾ എന്നിവ അതത് പ്രദേശങ്ങളിലെ കലാസംസ്കാരം ഉൾക്കൊണ്ട് നിർമ്മിക്കും.

പ്ലാറ്റ്‌ ഫോമുകൾ, അവയുടെ ഷെൽട്ടറുകൾ, ഫ്ളോറിംഗ് എന്നിവ മെച്ചപ്പെടുത്തും. നിലം, മതിലുകൾ, ഫർണീച്ചർ എന്നിവ ആധുനിക രീതിയിൽ മോടി പിടിപ്പിക്കും. സാധാരണ 600 മീറ്ററാണ് പ്ലാറ്റ്‌ഫോം ഷെൽട്ടറുകളുടെ ദൈർഘ്യം. ഇവയുടെ സ്ഥാനം, ദൈർഘ്യം എന്നിവ ഘട്ടംഘട്ടമായി തീരുമാനിക്കും. പ്ലാറ്റ്‌ ഫോമുകളുടെ മേൽക്കൂരയും ഇതിനുവേണ്ട രീതിയിൽ ഉയർത്തും.

പ്ലാറ്റ്‌ഫോമുകൾക്ക് സമീപം അഴുക്കുചാൽ ആധുനിക രീതീയിൽ സജ്ജീകരിക്കും. ട്രെയിനുകളുടെ പരിപാലന സൗകര്യവും ഉറപ്പാക്കും. ലൈനുകളിലുള്ള കേബിൾ മൂടിവെക്കും. ഭാവിയിൽ കൂടുതൽ കേബിളുകൾ ഇടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.

റെയിൽവെയുടെ പ്രധാന വരുമാന മാർഗമായ പാഴ്സൽ കൈകാര്യം ചെയ്യുന്നതിനും ശേഖരിക്കുന്നതിനും പ്രത്യേക സ്ഥലം തയാറാക്കും. പാഴ്സലുകൾ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാക്കും. എല്ലാ സ്റ്റേഷനുകളിലും ദേശീയപതാക ഉയർത്തിവെക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.