ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ആറുമാസം മുമ്പ് 45 ലക്ഷത്തിന്റെ ലഹരിവസ്തുക്കൾ പിടികൂടിയ കേസിൽ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ പാർട്ടി നടപടി. കേസിൽ പ്രതിയായ വലിയമരം പടിഞ്ഞാറെ ബ്രാഞ്ചിലെ കാൻഡിഡേറ്റ് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഇയാളെ ജാമ്യത്തിലിറക്കിയ, പാർട്ടി അംഗവും ഡി.വൈ.എഫ്.ഐ സൗത്ത് ഏരിയാ കമ്മിറ്റി അംഗവുമായ സിനാഫിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
കരുനാഗപ്പള്ളിയിലെ ലഹരികടത്തു കേസിൽ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗൺസിലർ എ.ഷാനവാസിന്റെ സുഹൃത്തുക്കളാണ് ഇവർ. എന്നാൽ ഷാനവാസിന് ബന്ധമുണ്ടെന്ന് പറയുന്ന ലഹരിക്കേസിൽ ഇവർ ഉൾപ്പെട്ടിട്ടില്ല. ആലപ്പുഴ നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് വടക്കുഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കൊണ്ടുവന്ന ലഹരിവസ്തുക്കൾ പിടികൂടിയത്. ആദ്യം മലപ്പുറം സ്വദേശികളായ രണ്ടുപേരെ പ്രതിയാക്കി സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |