അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും ലഹരി വിമുക്ത സെമിനാറും സംഘടിപ്പിച്ചു. അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. നിരീക്ഷണ കാമറയുടെ ഉദ്ഘാടനം പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദും സ്ത്രീകൾക്കുള്ള നിസ്കാര മുറിയുടെ ഉദ്ഘാടനം ഇമാം ഹസ് ബുള്ള ബാഖവിയും എൽ.ഇ.ഡി ലൈറ്റ് ബോർഡ് സമർപ്പണം ദക്ഷിണ മേഖല ജമാ അത്ത് അസോ. പ്രസിഡന്റ് സി.എ. സലിമും നിർവഹിച്ചു. ജമാ അത്ത് സെക്രട്ടറി രാജ അടിച്ചിയിൽ, മൻസൂർ പറത്തറ, ജമാൽ പള്ളാത്തുരുത്തി, കെ.എം. ജുനൈദ്, സുധീർ പുന്നപ്ര, യൂനുസ് കുഞ്ഞ് ബ്രദേഴ്സ്, ഹാഷിം പടിയാത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |