ബാലുശ്ശേരി: നെഹ്റു യുവകേന്ദ്രയും ഹെൽത്ത് കെയർ ഫൗണ്ടേഷനും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷൽ സ്കൂൾ ജില്ലാ കായിക മേള 31, ഫിബ്രു.ഒന്ന് തിയതികളിൽ കിനാലൂർ ഉഷ സ്കൂൾ സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ ബഡ്സ്, സ്പെഷ്യൽ സ്കൂളുകളിലെ 16 സ്ഥാപനങ്ങളിൽ നിന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫെബ്രു. ഒന്നിന് രാവിലെ ഒമ്പതിന് സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ വോളിബോൾ താരവും കോച്ചുമായ കിഷോർ കുമാർ മുഖ്യാതിഥിയാകും. മീറ്റിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം പൂനൂർ മർഫിൽ 31ന് നടക്കുമെന്ന് ഭാരവാഹികളായ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി.കെ.ഷമീർ ബാവ, കൺവീനർ ഷംസുദ്ദീൻ എഴുകുളം, നൗഫൽ പനങ്ങാട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |