തൃശൂർ: സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ട്, കഥകളി, നാടകം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കും. അതിരപ്പിളളി, പരിയാരം, കാടുകുറ്റി, കോടശ്ശേരി, മേലൂർ, കൊരട്ടി മേഖലകളിൽ ശനി, ഞായർ ദിവസങ്ങളിൽ രണ്ടു നേരങ്ങളിലായാണ് പരിശീലനം. ഫെബ്രുവരി 7ന് അഞ്ച് മണിക്ക് മുമ്പായി അതാത് പഞ്ചായത്തുകളിലോ ബ്ലോക്ക് പഞ്ചായത്തിലോ വെളള പേപ്പറിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04802701446, 2708602.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |