കൊച്ചി: പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ ആശുപത്രി വിട്ടതിന് പിന്നാലെ മരിച്ചു. പറവൂർ ചേന്ദമംഗലം കൊല്ലനാ പറമ്പിൽ ജോർജ് (57) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നാണ് ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം പതിനാറിനാണ് അദ്ദേഹം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. വയറുവേദനയെത്തുടർന്ന് പത്തൊമ്പതിനാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്.
മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടുകയും പാചകക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |