ബെയ്‌ജിംദ് : ജനന നിരക്കിൽ രാജ്യത്ത് വൻതോതിൽ ഇടിവുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ചൈന,. അവിവാഹിതരായവർക്കും കുട്ടികളുണ്ടാകുന്നതിന് നിയമപരമായ അവകാശങ്ങൾ നൽകിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രം.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സി ചാവുനിലാണ് ആദ്യപടിയായി കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിവാഹിതരാകാതെ തന്നെ കുട്ടികളെ പ്രസവിക്കാനും വളർത്താനും ഇവർക്ക് അവകാശം ലഭിക്കും. വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവിവാഹിതരായവർക്കും ലഭിക്കും. ആറു പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനയുടെ പുതിയ നീക്കം.
ചൈനയിൽ 2019ലെ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമേ കുട്ടികൾക്ക് ജൻമം നൽകി വളർത്താൻ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളൂ. ആശുപത്രി ചെലവുകൾക്കായുള്ള മെറ്റേണിറ്റി ഇൻഷുറൻസ്, പ്രസവാവധിക്ക് സ്ത്രീകൾക്ക് ശമ്പളം തുടങ്ങി. ആനുകൂല്യങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് ലഭിച്ചിരുന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതർക്കും ഇനി ഈ ആനുകൂല്യങ്ങൾ ലഭിക്കും,
രാജ്യത്തെ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ 1980കളിൽ ചൈനീസ് സർക്കാർ ഒറ്റകുട്ടി നയം നടപ്പാക്കിയിരുന്നു, എന്നാൽ 2021ൽ സർക്കാർ ഈ നിയമത്തിൽ ഇളവ് അനുവദിച്ചിരുന്നു. കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും ജനസംഖ്യയിൽ കാര്യമായ പുരോഗതി ുണ്ടാകാത്തതോടെയാണ് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. 2040 ആകുമ്പോഴേക്കും ചൈനീസ് ജനസംഖ്യയുടെ വലിയൊരു ശതമാനവും 60 വയസിന് മുകളിൽ ഉള്ളവരാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2021ൽ മൂന്നുകുട്ടികൾ വരെ ആകാമെന്ന് നിയമം ഭേദഗതി ചെയ്തിരുന്നു. രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയുന്നത് സാമ്പത്തികമായും സാമൂഹികമായും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |