SignIn
Kerala Kaumudi Online
Saturday, 20 April 2024 5.26 AM IST

എടുത്തത് 400 സെൽഫികൾ, താരമായി കരടി

pic

ഡെൻവർ : മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും നല്ല ഒന്നാന്തരം സെൽഫിയെടുക്കാൻ അറിയാം. ഇതിന് ചിത്രങ്ങൾ സഹിതം തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ കൊളറാഡോയിലെ ബോൾഡർ നഗരത്തിലെ ഓപ്പൺ സ്പേസ് ആൻഡ് മൗണ്ടൻ പാർക്ക്സ് ( ഒ.എസ്.എം.പി ) അധികൃതർ. പാർക്കിലെ ഒരു കരടി പകർത്തിയ ' സെൽഫി"കളാണ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതും 400 എണ്ണം.! പാർക്കിലെ മൃഗങ്ങളെ നിരീക്ഷിക്കാൻ അധികൃതർ മോഷൻ - ഡിറ്റക്ടിംഗ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മുന്നിൽ ഏതെങ്കിലും ജീവിയുടെ അനക്കമുണ്ടായാൽ ഈ കാമറകൾ ആക്ടിവേറ്റ് ആകുകയും അവയുടെ ചിത്രമോ ഷോർട്ട് വീഡിയോയോ പകർത്തുകയും ചെയ്യുന്നു. ആഹാരത്തിനും വിശ്രമത്തിനുമായി അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ദിവസവും നിരവധി തവണ ഈ കാമറകൾക്ക് മുന്നിലൂടെ പോകാറുണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിലൂടെ വെറുതെ അങ്ങ് നടന്നുപോകാൻ ഒരു കരടി തയാറായില്ല. കാമറ കണ്ട് കൗതുകം തോന്നിയ കരടി അവസരം പാഴാക്കാതെ അത് കൈയ്യിലെടുത്ത് നിരീക്ഷണം തുടങ്ങി. അങ്ങനെ ഒറ്റരാത്രി കൊണ്ട് കാമറയിൽ പകർത്തപ്പെട്ടതാണ് 400 ചിത്രങ്ങൾ. ആകെ 580 ചിത്രങ്ങളാണ് അന്ന് കാമറയിൽ പതിഞ്ഞത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സെൽഫികളും കരടിയും താരമായി. 46,000 ഏക്കർ വിസ്തൃതിയിലുള്ള പാർക്കിൽ ഒമ്പത് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.