ചേർത്തല : കെ.എസ്.എസ്.പി എ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹം ഇന്നു മുതൽ 6 വരെ നടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സത്യാഗ്രഹം. രാവിലെ 10 മുതൽ 1 മണി വരെയാണ് സമരം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്യും. 2,3,4തീയതി കളിൽസംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ഒ.ചാക്കോ,പി.മേഘനാഥൻ,കെ.പി.ശശാങ്കൻ എന്നിവരും 6 ന് ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായരും ഉദ്ഘാടനം ചെയ്യുമെന്ന് നിയോജക മണ്ഡ ലം പ്രസിഡന്റ് സി.എം.ഉണ്ണിയും സെക്രട്ടറി ടി.ഡി.രാജനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |