SignIn
Kerala Kaumudi Online
Saturday, 27 April 2024 7.05 AM IST

വീട്ടിൽ  വരുന്നവരെ  സ്വീകരിക്കുന്ന  പാരമ്പര്യമേ  എനിക്കുള്ളൂ, ഉണ്ണി മുകുന്ദൻ ശത്രുവല്ല; വെളിപ്പെടുത്തലുമായി നടൻ ബാല

bala

കണ്ണ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന തന്റെ ആരോഗ്യവിവരം അന്വേഷിക്കാനാണ് യൂട്യൂബർ സായി കൃഷ്ണൻ വന്നതെന്ന് നടൻ ബാല. സന്തോഷ് വർക്കി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. രണ്ട് പേരും ഒരേ സമയം വന്നത് യാദൃശ്ചികമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങൾ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനായെത്തിയ 'ആറാട്ട്' സിനിമ മുതൽ റിവ്യൂ പറയുന്നതിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായുണ്ടായ വാക്കുതർക്കത്തിലൂടെയാണ് സായ് കൃഷ്ണൻ ശ്രദ്ധേയനായത്.

സായി കൃഷ്ണനും സന്തോഷ് വർക്കിക്കുമൊപ്പമുള്ള ചിത്രം ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലുള്ള നിരവധി കമന്റുകൾ വന്നിരുന്നു. ഇതിനോടും ബാല പ്രതികരിച്ചു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസിൽ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടൻ വ്യക്തമാക്കി.

വീട്ടിൽ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടിൽ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്താണ് തെറ്റ്. അതിന് വേറെ അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി.

A post shared by Actor Bala (@actorbala)

View this post on Instagram A post shared by Actor Bala (@actorbala)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR BALA, UNNIMUKUNDAN, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.