തൃശൂർ: 50,000 വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന 2022 ഇ-3 വാൽനക്ഷത്രത്തെ രണ്ടിന് രാത്രി 7 മുതൽ 9 വരെ നിരീക്ഷിക്കാനുള്ള സൗകര്യം ചാലക്കുടി പി.എം. ഗവ. കോളേജിൽ ഉണ്ടായിരിക്കും. ചാലക്കുടി റീജ്യണൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹായത്തോടെ നടത്തുന്ന പ്രദർശനം പൊതുജനങ്ങൾക്കും സൗജന്യമായിരിക്കും. തെളിഞ്ഞ അന്തരീക്ഷത്തിൽ വാൽനക്ഷത്രത്തെ കൃത്യമായി നിരീക്ഷിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9495881359, 9447646988.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |