കോട്ടയം . കാലങ്ങളായി റബർ കർഷകർ ആവശ്യപ്പെട്ടിരുന്ന കോമ്പൗണ്ട് ഇറക്കുമതി ചുങ്കം ഉയർത്തിയതോടെ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായെന്ന് റബർ ബോർഡ് മെമ്പറും ബി ജെ പി മദ്ധ്യമേഖല പ്രസിഡന്റുമായ എൻ ഹരി പറഞ്ഞു. ഒടുവിൽ വന്ന ആരോപണം റബർ ബോർഡ് നിറുത്തലാക്കാൻ പോകുന്നെന്നായിരുന്നു. ഇത് ശരിയല്ലെന്ന് റബർ ബോർഡ് ഗ്രാൻഡായി ചോദിച്ച 269 കോടി രൂപ അനുവദിച്ചതോടെ തെളിഞ്ഞു. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബർ കർഷകർക്ക് ആശ്വാസമായ നടപടിയാണന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വന്നു. പ്രതിപക്ഷ കക്ഷികൾ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |