തൃശൂർ: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഊന്നൽ നൽകുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. റെയിൽവേ വികസനത്തിനും കാർഷിക മേഖലയ്ക്കും റെക്കാഡ് തുകയാണ് അനുവദിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കൂടുതൽ തുക വകയിരുത്തിയത് ലക്ഷക്കണക്കിന് ആളുകൾക്ക് അനുഗ്രഹമാകും. ആദായ നികുതി പരിധി ഉയർത്തിയത് ചെറിയ വരുമാനക്കാർക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |