കുന്ദമംഗലം: ആരാമ്പ്രം ഗവ.സ്ക്കൂളിൽ ആകാശ വിസ്മയങ്ങളുടെ അത്ഭുത കാഴ്ചകളൊരുക്കിയത് കുട്ടികൾക്ക് നവ്യാനുഭവമായി. സയൻസ് - സോഷ്യൽ സയൻസ് ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചത്. ഗ്രഹങ്ങൾ, താരാഗണങ്ങൾ, ധൂമകേതുക്കൾ, അമ്പിളിക്കലകൾ തുടങ്ങിയ പ്രാപഞ്ചിക വസ്തുതകളെക്കുറിച്ച് അറിവുകളുടെ ആഴങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതായിരുന്നു വാനനിരീക്ഷണം. കുട്ടികൾക്ക് ചാന്ദ്ര-നക്ഷത്ര നിരീക്ഷണത്തിന് ടെലസ്കോപ്പും സജ്ജീകരിച്ചിരുന്നു. വാനനിരീക്ഷകരായ എൻ.ശ്രീവിശാഖൻ, എം.വിഘ്നേശ്വരൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പുറ്റാൾ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് റിയാസ് എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ.ഹരിദാസൻ, ചേനോത്ത് ഗവ: സ്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, എസ്.ആർ.ജി. കൺവീനർ പി ആബിദ, എൻ.ഖാദർ, ദേവൻ മടവൂർ, മുസ്തഫ തറേങ്ങൽ , സയൻസ് ക്ലബ്ബ് കൺവീനർ വി.ടി.ഹഫ്സ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |