നാദാപുരം: വനിതകളുടെ നല്ല രീതിയിലുള്ള മുന്നേറ്റത്തിന് പിന്നിൽ സമൂഹത്തിന്റെ പിന്തുണ വളരെ അത്യാവശ്യമാണെന്ന് കെ.കെ.രമ എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, കവിയത്രി സലീന, പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, ബംഗ്ലത്ത് മുഹമ്മദ്, പി.ടി.എ.പ്രസിഡന്റ് കെ.പി.മുഹമ്മദ്, ടി.കെ.അബ്ബാസ്, എം.കെ.കുഞ്ഞബ്ദുല്ല, ഇസ്മായിൽ വാണിമേൽ, പി.റഫീഖ്, എം.സൗദ, ഒ.സഫിയ, മിൻഹ നസ്നീൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |