കൊടുങ്ങല്ലൂർ: ശ്രീകുരുംബാമ്മയുടെ വിഗ്രഹ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹിമാലയത്തിൽ നിന്ന് കൊണ്ട് വന്ന അഞ്ജന ശിലയിൽ നിർമ്മിച്ച വിഗ്രഹം ഏകദേശം 42 വർഷങ്ങൾക്ക് മുൻപ് കളവ് പോയതിനെ തുടർന്നാണ് ഇപ്പോഴുള്ള ശ്രീകുരുംബാമ്മയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. കേടുപാട് സംഭവിച്ച വിഗ്രഹം പുനർനിർമ്മിക്കുന്നതിനായി ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, വാസ്തു വിദഗ്ദ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, പുതിയ വിഗ്രഹം നിർമ്മിക്കുന്ന ശിൽപ്പി കല്ലുവഴി പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിഗ്രഹത്തിന്റെ അളവുകൾ എടുത്തു. 79 യവം ആണ് ഇപ്പൊഴുള്ള വിഗ്രഹത്തിന്റെ ഉയരം. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് നൽകുന്ന കണക്കിൽ ആണ് വിഗ്രഹം നിർമ്മിക്കുക. പുതിയ വിഗ്രഹം നിർമ്മിക്കുന്നതിന് മുമ്പായി പ്രശസ്ത ജ്യോതിഷി പത്മനാഭ ശർമ്മയുടെ നേതൃത്വത്തിൽ ഒറ്റരാശി വച്ച് ദേവഹിതം അറിഞ്ഞതിന് ശേഷമാണ് നിർമ്മാണ പ്രക്രിയകൾ ആരംഭിക്കുക. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആൺ വിഗ്രഹത്തിന്റെ അളവുകൾ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |