ആലപ്പുഴ: രവി കരുണാകരൻ സെക്കൻഡ് ബിറ്റ് റോഡിൽ പൊലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷൻ ഭാഗങ്ങളിൽ ഇന്റർ ലോക്ക് ടൈൽസ് പാകുന്ന പ്രവർത്തികൾ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി രാത്രി 8.30 മുതൽ വൈകിട്ട് അഞ്ചു വരെ നടത്തും. ഈ റോഡിൽ കൂടിയുള്ള വാഹന ഗാതഗതം ഇന്നു മുതൽ നാലു ദിവസങ്ങളിലേക്ക് പൂർണമായും നിരോധിച്ചു. കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര കല്ലുപാലത്തിന് വടക്കേക്കരയിൽ നിന്ന് കിഴക്കോട്ട് കിടക്കുന്ന റോഡിൽ കൂടി ക്രമീകരിച്ചിരിക്കുന്നു. വടക്കോട്ട് പോകേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾ കല്ലുപാലത്തിൽ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്കും തെക്കോട്ട് വരുന്ന വാഹനങ്ങൾ മുല്ലക്കൽ റോഡിലൂടെ വന്ന് പഴവങ്ങാടി ജംഗ്ഷനിൽ എത്തി കല്ലുപാലം വഴി തിരിഞ്ഞ് സ്റ്റാൻഡിലേക്കും പോകേണ്ടതാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |