SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.30 PM IST

കേന്ദ്ര ബഡ്ജറ്റ് :വിദ്യാഭ്യാസ, തൊഴിൽ രംഗത്ത് കാര്യമായ പരിഗണനയില്ല

budget

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, കാർഷിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ശ്രദ്ധേയമായ നിർദ്ദേശങ്ങളില്ല.

കാർഷിക ബില്ലുകൾ പിൻവലിച്ച ശേഷം കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് 2022 ൽ പ്രഖ്യാപിച്ചെങ്കിലും അതിനുതകുന്ന പദ്ധതികളില്ല. 2022 ഓടെ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്ന് 2015 -16 ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കർഷകന്റെ കടബാദ്ധ്യത വർദ്ധിച്ചു വരുന്നു. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിലെ ഉല്പാദനത്തെയും ഉല്പാദനക്ഷമതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കർഷകന്റെ വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളില്ല.

സ്വാശ്രയ സംഘങ്ങളെ ഉല്പാദന സംരംഭങ്ങളാക്കാനും, വിപണിയധിഷ്ഠിത സ്റ്റാർട്ടപ്പുകളായി മാറ്റാനുമുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ട്. കൂടുതൽ കർഷക ഉത്പാദക സംരംഭങ്ങളും, കമ്പനികളും ആരംഭിക്കുന്നത് ഉൽപ്പന്നങ്ങളുടെ സംസ്കരണം, വിപണനം എന്നിവയ്ക്ക് ഗുണകരമാകും. സാങ്കേതികവിദ്യ കാർഷികമേഖലയിൽ കൂടുതലായി പ്രവർത്തിക്കാനുള്ള നിർദേശങ്ങൾ ഏറെ സ്വാഗതാർഹമാണ്. ഇതിനായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉൽപാദനോപാധികളുടെ സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഗുണകരമാകാനാണ് സാദ്ധ്യത. കാർഷിക മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും, യുവാക്കളെ ആകർഷിക്കാനും,അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ചെറുധാന്യങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചതിനാൽ അവയുടെ ഉത്പാദനം, സംസ്കരണം, വിപണനം, സാങ്കേതിക വിദ്യ കൈമാറ്റം,ഗവേഷണം എന്നിവയ്ക്ക് ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

കാർഷിക, മൃഗ സംരക്ഷണ, ക്ഷീര വികസന, മൽസ്യ മേഖലകൾക്കായി 20 ലക്ഷം കോടി രൂപ വായ്പത്തുകയായി നീക്കി വച്ചത് മുൻവർഷത്തേക്കാൾ കൂടുതലാണ്. ഹോർട്ടികൾച്ചറിനു നീക്കി വച്ച 2200 കോടി രൂപ തീർത്തും കുറവും. കാർഷികോല്പന്നങ്ങളുടെ സൂക്ഷിപ്പുകാലം ഉയർത്താനുള്ള ശീതീകരണ സംവിധാനങ്ങൾ വൻകിട കർഷകർക്ക് സഹായകരമാകും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക മേഖലയിൽ ഇടപെടാനും, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രാവർത്തികമാക്കാനുമുള്ള നിർദേശങ്ങളുണ്ട്.

പ്രകൃതിദത്ത കൃഷിക്കുള്ള ഉല്പനോപാധികൾ, വളം, കീടനാശിനികൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനായി ബയോ ഇൻപുട്ട് കേന്ദ്രങ്ങൾ, കണ്ടൽക്കാടുകളുടെ സംരക്ഷണം, തൊഴിൽ നൈപുണ്യ പദ്ധതികൾ എന്നിവയുമുണ്ട്. കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനമായി ഉയർത്തിയത് റബ്ബർ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ ഉപകരിക്കും. തൊഴിലുറപ്പു പദ്ധതി വിഹിതത്തിൽ വർദ്ധനവില്ല. 2022ലെ സാമ്പത്തിക സർവേയിൽ 3 ശതമാനം മാത്രം വളർച്ച കൈവരിച്ച രാജ്യത്തെ 65 ശതമാനത്തോളം ഗ്രാമീണ കർഷകരുടെ ക്ഷേമത്തിനിണങ്ങിയ വ്യക്തമായ നിർദ്ദേശങ്ങളോ, പദ്ധതികളോ ഇല്ല.

തൊഴിലില്ലായ്‌മയ്ക്ക്

പരിഹാരമില്ല

രാജ്യത്തെ തൊഴിലില്ലായ്മ കുറയുന്നുവെന്ന് 2022 ലെ ഇക്കണോമിക് സർവേയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ ബഡ്ജറ്റിലില്ല.

സംരംഭകത്വം. സ്റ്റാർട്ടപ്പുകൾ, അഗ്രി ആക്സിലറേറ്റർ ഫണ്ട് എന്നിവ യുവാക്കൾക്ക് സഹായകരമാകും. സ്കിൽ വികസനത്തിന് എല്ലാ മേഖലകളിലും പ്രാധാന്യം നൽകിയിട്ടുണ്ട്. ഏകലവ്യ സ്കൂളുകളിൽ 33000 അദ്ധ്യാപകരെ നിയമിക്കും

. സാങ്കേതിക വിദ്യ പ്രവർത്തികമാക്കിയുള്ള തൊഴിലധിഷ്ഠിത നൈപുണ്യ പദ്ധതി, അപ്രെന്റിഷിപ് പദ്ധതി, എം.എസ്.എം.ഇ പ്രോത്സാഹന പദ്ധതികൾ എന്നിവ യുവാക്കൾക്ക് ഗുണകരമാകും. ഹരിത പദ്ധതിയിലുൾപ്പെടുത്തിയുള്ള ദേശീയ മിഷൻ ഓൺ ഗ്രീൻ ഹൈഡ്രജൻ, കാർബണിന്റെ ബഹിർഗമനം കുറയ്ക്കാനുള്ള പദ്ധതികൾ, അർബൻ പ്ലാനിംഗ്, കൃത്രിമ ബുദ്ധി, റോബോട്ടിക്സ്, കോഡിംഗ്, മെക്കാട്രോണിക്‌സ് എന്നിവയിലുള്ള തൊഴിൽ നൈപുണ്യവും യുവാക്കൾക്ക് പ്രയോജനപ്പെടും.

ബഡ്ജറ്റിലെ നാഷണൽ ഡിജിറ്റൽ ലൈബ്രറി നിർദേശം വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകും. 157 നഴ്സിംഗ് കോളേജുകളും ഐ.സി.എം.ആർ ലാബുകളും ആരംഭിക്കുന്നത് ആരോഗ്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും.

ടൂറിസം, ഐ.ടി, ഇലക്ട്രോണിക്സ്, 5 ജി കണക്റ്റിവിറ്റി മേഖലകളിൽ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രദ്ധേയമായ നിർദേശങ്ങളുമുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, സ്വകാര്യ സർക്കാർ സഹകരണം, ഗവേഷണം എന്നിവ ബഡ്ജറ്റ് നിർദേശങ്ങളിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തൊഴിൽ സൃഷ്ടിക്കുന്നതിൽ അവ്യക്തത തുടരുന്നു. ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് കൂടുതൽ തുക നീക്കി വച്ചത് തൊഴിൽ മേഖലയ്ക്ക് ഗുണകരമാകും. എന്നാൽ, പ്രവാസി ഇന്ത്യക്കാരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.