തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ തൊടിയൂർ പഞ്ചായത്ത് തല വിളവെടുപ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം - ജൈവ കേരളം പദ്ധതിയുടെ ഭാഗമായുള്ള സംഘ കൃഷിയിൽ തൊടിയൂർ പഞ്ചായത്തിൽ 13 ഗ്രൂപ്പുകളാണ് പങ്കെടുത്തത്. കോളിഫ്ലവർ, പാവൽ, പടവലം, തക്കാളി, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു രാമചന്ദ്രൻ അദ്ധ്യക്ഷയായി. വാർഡ് അംഗം തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബ്ന ജവാദ്, കെ.ധർമ്മ ദാസ് ,കൃഷി അസി.ഡയറക്ടർ എച്ച്. എബീന, കൃഷി ഓഫീസർ എച്ച്.കാർത്തിക,
സി.ഡി.എസ് ചെയർപേഴ്സൺ വി.കല,ഷിബു എസ്.തൊടിയൂർ, ജി.രാമചന്ദ്രൻ പിള്ള, ഡോ.ജി.ഗിരിജാദേവി, ഹലിമത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |