കൊല്ലം: 21 മാസമായി പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ പഞ്ചദിന സത്യഗ്രഹം ആരംഭിച്ചു.
15 ശതമാനം ഡി.എ കുടിശിക നൽകുക, മെഡിസെപ്പിലെ പിഴവുകൾ പരിഹരിക്കുക എന്നിവയാണ് മറ്റാവശ്യങ്ങൾ. കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം ആശ്രാമം ട്രഷറിയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സുജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ചവറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, കുണ്ടറയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി.വരദരാജൻ പിള്ള, കൊല്ലം ജില്ലാ ട്രഷറിയിൽ ജി.ബാലചന്ദ്രൻപിള്ള, ശാസ്താംകോട്ടയിൽ എ.മുഹമ്മദ് കുഞ്ഞ്, പുനലൂരിൽ എസ്.വിജയകുമാരി, കടയ്ക്കലിൽ കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള, ചാത്തന്നൂരിൽ എം.സുന്ദരേശൻപിള്ള, ചടയമംഗലത്ത് പി.ഒ.പാപ്പച്ചൻ, പത്തനാപുരത്ത് കെ.പി.സി.സി അംഗം സി.ആർ.നജീബ്, കൊട്ടാരക്കരയിൽ ഡി.സി.സി സെക്രട്ടറി പി.ഹരികുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |