SignIn
Kerala Kaumudi Online
Thursday, 19 September 2024 9.34 AM IST

കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണത്തിന് ടെണ്ടർ

Increase Font Size Decrease Font Size Print Page
oil

കൊല്ലം: കൊല്ലം തീരം കേന്ദ്രീകരിച്ച് ഇന്ധന പര്യവേക്ഷണത്തിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചു.

കൊല്ലത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യത്തിന് സാദ്ധ്യതയുള്ള 18 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് സർവേ. ഡയറക്ടർ ജനറൽ ഒഫ് ഹൈഡ്രോ കാർബണിൽ നിന്നാണ് കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണത്തിന് ഓയിൽ ഇന്ത്യ ലിമിറ്റഡ് കരാറെടുത്തത്.

ഇവർ വിവിധ ജോലികൾ പ്രത്യേക കരാർ നൽകുകയാണ്. കിണർ നിർമ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കാൻ നേരത്തെ കരാറായിരുന്നു. പര്യേവക്ഷണത്തിന് ടെണ്ടർ സമർപ്പിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ പര്യവേക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പിനികൾ ഇടയ്ക്കിടെ കൊല്ലം പോർട്ട് സന്ദർശിക്കുന്നുണ്ട്.

കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള ഭാഗങ്ങളിൽ ഇന്ധന സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. ചെറിയ പോർട്ട് എന്ന നിലയിൽ വിവിധ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നതിനാലാണ് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് പര്യവേക്ഷണത്തിന് സാദ്ധ്യതയൊരുങ്ങുന്നത്.

കൊല്ലം പോർട്ടിനും നല്ലകാലം

 കൂറ്റൻ കിണറുകൾ നിർമ്മിച്ചാകും ആഴക്കടൽ പര്യവേക്ഷണം

 കിണറിനോട് ചേർന്ന് വമ്പൻ പര്യവേക്ഷണ കപ്പൽ തമ്പടിക്കും

 കപ്പലിലെ ലാബിൽ ഇന്ധന സാന്നിദ്ധ്യ സാദ്ധ്യത പരിശോധിക്കും

 കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളെ അകറ്റിനിറുത്തും

 ഇന്ധനവും ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ ചുറ്റും ടഗുകൾ

 പര്യവേക്ഷണ സമയത്ത് ടഗുകളുടെ പ്രവർത്തനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്

 കൂറ്റൻ പൈപ്പുകൾ സംഭരിക്കുന്നതും കൊല്ലം പോർട്ടിൽ

കിണറിന്റെ രൂപരേഖ

അന്തിമഘട്ടത്തിൽ

ഇന്ധന പര്യവേക്ഷണത്തിനുള്ള കിണറുകളുടെ രൂപരേഖ തയ്യാറാക്കൽ അന്തിമഘട്ടത്തിലെത്തി. ആഴക്കടലിൽ അയ്യായിരം മീറ്റർ വരെ ആഴത്തിൽ കിണറുകൾ നിർമ്മിച്ചാണ് പര്യവേക്ഷണം. ആഴക്കടലിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണർ നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.