കുന്നത്തൂർ: ന്യൂമോണിയ ബാധയെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിർദേശിച്ചെങ്കിലും ചികിത്സ നൽകാൻ തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.
പശ്ചിമബംഗാൾ ഉത്തംപൂർ സ്വദേശി ബീമാ സിംഗാണ് (63) കുന്നത്തൂർ ഐവർകാലയിൽ മരിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ തിങ്കളാഴ്ച രാവിലെ അവശനിലയിൽ കാണപ്പെട്ട ബീമാ സിംഗിനെ ക്യാമ്പ് നടത്തിപ്പുകാരനും തൊഴിലുടമയുമായ വ്യക്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില അതീവ ഗുരുതരമാണെന്നും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. എന്നാൽ രോഗിക്കൊപ്പം കൂടെ നിൽക്കാൻ ആളെ കൂട്ടി വരാമെന്ന് പറഞ്ഞ് തൊഴിലുടമ ബീമാ സിംഗുമായി കുന്നത്തൂരിലേക്ക് തിരികെ പോയി. ക്യാമ്പിൽ എത്തിച്ച ശേഷം വീണ്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഇയ്യാൾ തയ്യാറായില്ല. വൈകിട്ടോടെ രോഗം കലശലായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം അടുത്ത ദിവസം വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോകും. കൊവിഡ് കാലത്തും ഇവിടെ സമാനകേസ് ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |