കണ്ണൂർ: കണ്ണൂരിൽ ആൺ മക്കൾ കൈയൊഴിഞ്ഞതിനെ തുചർന്ന് കാലിൽ പുഴുവരിച്ച് അവശനിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു, പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കൾ തിരിഞ്ഞു നോക്കാതായതോടെ കാലിലെ വ്രണം പുഴുവരിച്ച് കാൽ മുറിച്ചു മാറ്റേണ്ട നിലയിലായിരുന്നു. സരസ്വതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു.
വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കഴിയുകയായിരുന്ന സരസ്വകിയെ മനോജ് ആപ്പനെന്ന ചുമട്ടുതൊഴിലാളിയും സന്നദ്ധ പ്രവർത്തകൻ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചത്. കാൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട അവസ്ഥയായിരുന്നു. മൂന്നുവർഷമായി പ്രമേഹ രോഗിയായ സരസ്വതിയെ മകൾ സുനിത പേരാവൂ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സിച്ച് വരികയായിരുന്നു.പണമില്ലാത്തതിനാലും കൂട്ടിരിപ്പിന് ആളില്ലാത്തതിനാലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |