EDITOR'S CHOICE
 
പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പനെ പ്രവർത്തകർ കിരീടം അണിയിച്ചപ്പോൾ
 
മാണി സാർ സാക്ഷി...പാലാ നിയോജകമണ്ഡലം ഉൾപ്പടെ മത്സരിച്ച എല്ലാ സീറ്റിലേയും തോൽവിയെ കുറിച്ച് മാധ്യമ പ്രപർത്തകരോട് സംസാരിച്ചശേഷം കെ.എം.മാണിയുടെ ഛായ ചിത്രത്തിന് മുൻപിലൂടെ മുറിയിലേക്ക് കയറി പോകുന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ മാണി
 
പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പനെ പ്രവർത്തകർ കിരീടം അണിയിച്ചപ്പോൾ
 
.പാലാ നിയോജകമണ്ഡലം ഉൾപ്പടെ മത്സരിച്ച എല്ലാ സീറ്റിലേയും തോൽവി അറിഞ്ഞശേഷം മാധ്യമ പ്രപർത്തകരോട് സംസാരിക്കാനെത്തുന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി
 
ആകാശപാത തുടരും....കോട്ടയം നിയോജകമണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ നന്ദി അർപ്പിച്ച് പണി പൂർത്തിയാകാത്ത ആകാശപാതയിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്
 
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം പര്യടനം നടത്തുന്നു
 
ഇനി കസേര കളി... ഇന്ദിരാ ഭവനിൽ വമ്പിച്ച തിരഞ്ഞെടുപ്പ് വിജയം ബിഗ് സ്‌ക്രീനിൽ വീക്ഷിക്കുന്നതിനിടയിൽ നേതാക്കൾക്കായുള്ള കസേര പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ശശി തരൂർ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ഇടയിലേക്ക് പ്രവർത്തകർ എത്തിച്ചപ്പോൾ. എം. പിമാരായ ഷാഫി പറമ്പിൽ,കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമീപം
 
തരൂർ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. പി. സുമോദ് വോട്ടെണ്ണൽ കേന്ദ്രമായ ഗവ: വിക്ടോറിയ കോളേജിൽ നിന്ന് വിജയതെ തുടർന്ന് പുറത്ത് വരുന്നു.
 
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.
 
മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര.
 
അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം
 
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ട്
 
കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഡി.സി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ നടന്ന ചിത്രകാരിയും പത്രപ്രവർത്തകയുമായ പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം മുൻ എം.പി കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
 
ചിത്രഗീതം പ്രദർശനം... കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രഗീതം പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവന് പ്രൊഫ. ജി. ഗീത താൻ വരച്ച ഇ.എം.എസിൻ്റെ ചിത്രം സമ്മാനിക്കുന്നു.
 
കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു
 
കാളീകരത്തിൽ...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തെയ്യത്തിൽ അമ്മയ്ക്കൊപ്പം കാണാനെത്തിയ കൈക്കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭദ്രകാളി രൂപം
 
.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം
 
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
 
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
 
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
 
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
 
സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.
 
പിച്ച വെച്ച് പച്ചയിൽ...പോള നിറഞ്ഞ കൊടൂരാറ്റിൽ കൂടി സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാൽ ഇഴഞ്ഞു നീങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി ബോട്ട് തകരാറിലാകുന്നത് മിക്കപ്പോഴും സർവീസിനെ ബാധിക്കുന്നു. പറേച്ചാൽ ബൈപ്പാസ്സിൽ നിന്നുള്ള കാഴ്ച
 
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
 
ഭാരം നിസ്സാരം... കോട്ടയത്ത് നടന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോഗ്രാം ജൂനിയർ ആൺകുട്ടികളുടെ ഡെഡ് ലിഫ്റ്റിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തിയ (മുന്നൂറ്റി രണ്ടര കിലോ) തൃശ്ശൂർ സി.എം.എസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ വാസുദേവ് മേനോൻ
 
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
 
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
 
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
 
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
 
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
 
മെഡിക്കൽ കോഴ്സ് കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ നടക്കുമ്പോൾ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിന് വെളിയിൽ കാത്ത് നിൽക്കുന്ന മാതാവ് ചൂടിൽ ഒന്ന് മയങ്ങിയപ്പോൾ
 
തെരഞ്ഞെടുപ്പിൽ വിജയിച്ച ഒല്ലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാജനെ എടുത്തുയർത്തി ആഹ്ലാദം പങ്ക് വക്കുന്ന പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ എൻജിനിയിംഗ് കോളേജിന് മുൻപിൽ നിന്ന്
 
ചുട്ട് പൊള്ളുന്ന വേനൽ ചൂടിനിടെ പെടുന്നനെ പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടുന്ന കുടുംബം തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം
 
സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം നോക്കി തൻ്റെ മകൾ ശ്രേയ വിജയിച്ചതറിഞ്ഞ് സന്തോഷം പങ്കിടുന്ന മാതാപിതാക്കളായ ശ്യം മും സരിഗയും തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ നിന്നൊരു ദൃശ്യം
 
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ,വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
 
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
 
കടുത്ത വേനൽ ചൂടിൽ ശുഭപ്രതീക്ഷ നൽകി കാർമേഘം കറുത്തിരുണ്ടപ്പോൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്നൊരു ദൃശ്യം
 
അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
വിജയത്തിൽ നിറഞ്ഞ്...എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
ഡിജോ കാപ്പൻ്റെ മൃതദേഹം  പൊതുദർശനത്തിന് വച്ചപ്പോൾ ജോസ് കെ മാണി എം.പി അന്ത്യോപചാരം അർപ്പക്കുന്നു
മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ എഴുതാൻ എറണാകുളം എസ്.ആർ.വി സ്കൂളിലെത്തിയ വിദ്യാർത്ഥി അധികൃതരുടെ നിർദ്ദേശങ്ങളുടെ ഭാഗമായി കമ്മൽ ഊരി അച്ഛന് നൽകുന്നു
തെരഞ്ഞെടുപ്പിൽ വിജയിച്ച ഒല്ലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാജനെ എടുത്തുയർത്തി ആഹ്ലാദം പങ്ക് വക്കുന്ന പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ എൻജിനിയിംഗ് കോളേജിന് മുൻപിൽ നിന്ന്
വിജയത്തിൽ നിറഞ്ഞ്...എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
വിജയത്തിൻ്റെ മധുരം നുകർന്ന് ... നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടണ്ണൽ കേന്ദ്രമായ അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിൽ നിന്ന് പുറത്തിറങ്ങിയ കോങ്ങാട് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. എ. തുളസി പാലക്കാട് നിയമസഭാ മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് മധുരം നൽക്കുന്നു വി. കെ. ശ്രീകണ്ഠൻ എം. പി . സമീപം.
പാലായിലെ വീട്ടിലിരുന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിയമസഭാ ഫലം വിലയിരുത്തുന്നു.കടുത്തുരുത്തി എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മലാ ജിമ്മി,വിജി.എം.തോമസ്,സ്റ്റീഫൻ ജോർജ് എന്നിവർ സമീപം
വിജയത്തിലും കൈ പിടിച്ച് ... കോങ്ങാട് മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി കെ. എ. തുളസിയുടെ വിജയത്തിൽ ആഹ്ലാദം പങ്ക് വയ്ക്കുന്ന ഭർത്താവും എം. പിയുമായ വി. കെ. ശ്രീകണ്ഠൻ .
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
വിജയത്തിൽ നിറഞ്ഞ്...എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com