തെരഞ്ഞെടുപ്പിൽ വിജയിച്ച ഒല്ലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാജനെ എടുത്തുയർത്തി ആഹ്ലാദം പങ്ക് വക്കുന്ന പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ എൻജിനിയിംഗ് കോളേജിന് മുൻപിൽ നിന്ന്
ചുട്ട് പൊള്ളുന്ന വേനൽ ചൂടിനിടെ പെടുന്നനെ പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടുന്ന കുടുംബം തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം
സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം നോക്കി തൻ്റെ മകൾ ശ്രേയ വിജയിച്ചതറിഞ്ഞ് സന്തോഷം പങ്കിടുന്ന മാതാപിതാക്കളായ ശ്യം മും സരിഗയും തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ നിന്നൊരു ദൃശ്യം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ,വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
കടുത്ത വേനൽ ചൂടിൽ ശുഭപ്രതീക്ഷ നൽകി കാർമേഘം കറുത്തിരുണ്ടപ്പോൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്നൊരു ദൃശ്യം
അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം
സൗഹൃദങ്ങളുടെ പിറവി... തൃശൂർ സെൻ്റ്. തോമസ് കോളേജ് മെഡ്ലിക്കോട് ഹാളിൽ സംഘടിപ്പിച്ച ഷാജി എൻ. കരുൺ ഓർമ്മ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര നടി അർച്ചനയുമായി സൗഹൃദം പുതുക്കുന്ന പ്രേംജിയുടെ മകളും ചലച്ചിത്ര നടിയുമായ സതി.
തീറ്റ തേടുന്നതിനിടെ പ്ലാസ്റ്റിക് പാത്രം തലയിൽ അകപ്പെട്ട തെരുവുനായ പുതുക്കാട് നിന്നൊരു ദൃശ്യം
കടുത്ത വേനൽചൂടിനെ തുടർന്ന് രാത്രിയിൽ കോഴിക്കോട് മുതലക്കുളം ബസ് സ്റ്റോപ്പിന്റെ നിർമ്മാണപ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളി
കോഴിക്കോട് നെല്ലിക്കോട് പാലാട്ട് ശ്രീ ഭഗവതി കാവിൽ നടന്ന കനലാട്ടം താലപ്പൊലി മഹോത്സവത്തിൽ നിന്ന്
പൊരിവെയിലിൽ അരവയറിനായി... വേനൽച്ചൂട് സഹിക്കാനാവാതെ സൈക്കിളിൽ കെട്ടിയ കുടയ്ക്ക് മുകളിൽ ഷീറ്റ് വിരിച്ച് ലോട്ടറി വിൽക്കാനായി പോകുന്ന തൊഴിലാളി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്നുള്ള ദൃശ്യം.
തൃശൂർ പൂരം ചൂടിൽ നിന്ന് അൽപ്പം ആശ്വാസത്തിനായ് വീശുന്നവർ
തൃശൂർ പൂരത്തോടനുബന്ധിച്ച് ഘടകപൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
തൃശൂർ പൂരത്തോടനുബന്ധിച്ച് ശക്തൻ നഗറിലെ ശക്തൻ രാജാവിൻ്റെ പ്രതിമയിൽ മാല ചാർത്തുന്ന പൂരം എക്സിബിഷൻ  കമ്മിറ്റി ഭാരവാഹികൾ
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആനചമയ പ്രദർശനത്തിൽ നിന്ന്
തൃക്കടവൂർ ശിവരാജു... തൃശൂർ പൂരത്തിൽ പാറമേക്കാവിൻ്റെ തിടമ്പേറ്റുന്ന തൃക്കടവൂർ ശിവരാജു വടക്കുനാഥ ക്ഷേത്രം കിഴക്കേനടയിൽ നിന്ന് പാറമേക്കാവിലമ്മയെ നമസ്ക്കരിക്കുന്നു.
തൃശൂർ പൂരം വിളംബരം ചെയ്ത് തെക്കേ ഗോപുരനട തുറന്ന് നെയ്തലകാവിലമ്മയുടെ തിടമ്പേറ്റിയ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ശിവകുമാർ പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലെ തീപിടുത്തത്തിൽ 14 പേർക്ക് ജീവൻ പൊലിഞ്ഞതിനെ തുടർന്നുള്ള  ദുഃഖാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ  ദീപാലങ്കരങ്ങൾ അണച്ച് പ്രണാമം അർപ്പിച്ചപ്പോൾ
തൃശൂർപൂരം സുരക്ഷയുടെ ഭാഗമായി തൃശൂർ പാറമേക്കാവ് ക്ഷേത്ര പരിസരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
  TRENDING THIS WEEK
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം
സൗഹൃദങ്ങളുടെ പിറവി... തൃശൂർ സെൻ്റ്. തോമസ് കോളേജ് മെഡ്ലിക്കോട് ഹാളിൽ സംഘടിപ്പിച്ച ഷാജി എൻ. കരുൺ ഓർമ്മ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര നടി അർച്ചനയുമായി സൗഹൃദം പുതുക്കുന്ന പ്രേംജിയുടെ മകളും ചലച്ചിത്ര നടിയുമായ സതി.
പാലക്കാട് നരീക്കുത്തിക്ക് സമീപം ഫ്രൂട്ട്സ് വ്യാപാരസ്ഥാപനത്തിൻ്റെ ഗോഡൗണിൽ സൂക്ഷിച്ച കടലാസ്. തെർമോക്കോൾ. പ്ലാസ്റ്റിക്ക് എന്നിവയ്ക്ക് തീ പിടിച്ചപ്പോൾ അഗ്നിരക്ഷാസോനാഗങ്ങൾ തീ അണയ്ക്കുന്നു.
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
വൈ'കൂൾ' ഓട്ടോ, നാച്വറൽ സൺ റൂഫ് കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട്  നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. താരതമ്യേന ചൂട് കുറവായ ഈ ഓട്ടോ യാത്രക്കാർക്ക് ആശ്വസമാണ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരിൽ നിന്ന് പകർത്തിയ ചിത്രം.
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നാഗമ്പടം ശിവഗിരി തീർത്ഥാടന അനുമതി സ്മാരക പവലിയനിൽ സംഘടിപ്പിച്ച കുട്ടികളുടെ വിനോദ വിജ്ഞാന വ്യക്തിത്വ വികസന കൂട്ടായ്മ മാമ്പഴക്കൂട്ടം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു. ജിനോ ഷാജി,ശ്രീദേവ് കെ.ദാസ്,ഇന്ദിര രാജപ്പൻ,സജീഷ് മണലേൽ,രജീഷ് ശാന്തികൾ,കെ.ശങ്കരൻ,എ.ബി പ്രസാദ് കുമാർ,രാജേന്ദ്ര ബാബു,ലിനീഷ് റ്റി.ആക്കളം,ബിനു മോഹൻ,രാജീവ് കൂരോപ്പട എന്നിവർ സമീപം
ദുരന്തമുഖം... പടക്കശാല പൊട്ടിത്തെറി ഉണ്ടായ മുണ്ടത്തിക്കോട്ടെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ.ടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ,സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com