SignIn
Kerala Kaumudi Online
Friday, 15 May 2026 11.55 PM IST

വോട്ടുചെയ്യാൻ പോയി കൊച്ചിയിലേക്ക്‌ മടങ്ങിവന്ന ബംഗാളി യുവാക്കൾ കൊണ്ടുവന്നത് കഞ്ചാവ്, സ്റ്റേഷനിൽ നിന്ന് പിടിയിൽ

held

കൊച്ചി: ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 11.900 ഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ എസ്.കെ. സാദിറുൾ (20), സമിർദാസ് (18) എന്നിവരാണ് എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഇരുവരും എറണാകുളത്ത് തൊഴിലാളികളാണ്. കഴിഞ്ഞമാസം വോട്ടുചെയ്യാൻ നാട്ടിൽ പോയി മടങ്ങുമ്പോഴാണ് കഞ്ചാവ് കൊണ്ടുവന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DRUGS, ARREST, BENGAL YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY