SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.41 PM IST

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

pinarayi

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വിജയാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമായിരുന്നു ഇന്നത്തേത്. ഓൺലൈനായി ചേർന്ന കാബിനറ്റ് യോഗം വെറും പത്തുമിനിട്ടുമാത്രമാണ് നീണ്ടുനിന്നത്. യോഗം തീരുന്ന സമയത്താണ് മുഖ്യമന്ത്രി സഹപ്രവർത്തകർക്ക് വിജയാശംസകൾ നേർന്നത്.പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ
സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാനും യാേഗം തീരുമാനിച്ചു.

എക്സിറ്റ് പോളുകൾ യുഡിഎഫിന് വിജയ സാദ്ധ്യത പ്രവചിക്കുമ്പോഴും തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് പിണറായി വിജയൻ. ഇതിന്റെ തുടർച്ചയായാണ് ആശംസകൾ നേർന്നതും. അടുത്ത കാബിനറ്റ് യോഗം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേദിവസമായ മേയ് അഞ്ചിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഭരണത്തുടർച്ചയോ ഭരണമാറ്റമോ ഉണ്ടായാലും നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് പുതിയ സർക്കാരിനെ അധികാരമേൽപ്പിക്കാൻ ശുപാർശ ചെയ്യുന്നത് ഈ മന്ത്രിസഭാ യോഗത്തിലായിരിക്കും.

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

മലപ്പുറം പാങ്ങ് സർക്കാർ യു.പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ തീരുമാനിച്ചു. മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അദ്ധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. മരണപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.

അപകടത്തിൽ മരണപ്പെട്ട അദ്ധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അദ്ധ്യാപികയുടെ മകൾ മസ്നീൻ, വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്‍ഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കിൽ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശമ്പള കമ്മീഷൻ

പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CABINET, CHIEF MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA