SignIn
Kerala Kaumudi Online
Monday, 18 May 2026 1.55 AM IST

അപകടം തലയ്ക്ക് മുകളിൽ, ഭീതിയിൽ ഒരു കുടുംബം

curve

കട്ടപ്പന: തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിലെ കട്ടപ്പന ഹിൽ ടോപ്പിൽ താമസിക്കുന്ന മാവുങ്കൽ തങ്കച്ചനും കുടുംബവും കടുത്ത ഭീതിയിൽ. വീടിന് മുകൾഭാഗത്തുള്ള കൊടുംവളവിൽ നിന്ന് വാഹനങ്ങൾ നിയന്ത്രണം വിട്ട് തങ്കച്ചന്റെ പുരയിടത്തിലേക്ക് മറിയുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

ജനുവരി 10നാണ് ഒടുവിലത്തെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഒരു ടോറസ് ലോറി ക്രാഷ് ബാരിയറും തകർത്ത് തങ്കച്ചന്റെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഈ ലോറി നാല് മാസത്തിന് ശേഷമാണ് ഇവിടെ നിന്ന് മാറ്റാനായത്. ഈ ഭാഗത്ത് വർഷത്തിൽ കുറഞ്ഞത് രണ്ട് അപകടങ്ങളെങ്കിലും ഉണ്ടാകാറുണ്ടെന്ന് കുടുംബം പറയുന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ കാരണം സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവർ. അപകടഭീതി കാരണം രാത്രികാലങ്ങളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും ഈ കുടുംബത്തിന് കഴിയുന്നില്ല. റോഡിലെ ഈ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ പലതവണ പരാതി നൽകിയെങ്കിലും, തങ്ങൾക്ക് റോഡ് സുരക്ഷ മാത്രമാണ് ഉത്തരവാദിത്വമെന്ന മറുപടി നൽകി അധികൃതർ കൈയൊഴിയുകയാണെന്ന് കുടുംബം ആരോപിക്കുന്നു. ചുരത്തിലെ ഈ കൊടുംവളവ് നിവർത്തി അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL