SignIn
Kerala Kaumudi Online
Monday, 18 May 2026 1.18 AM IST

അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

17-snit-icmem
'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മോഡേൺ ട്രെൻഡ്‌സ് ഇൻ എഞ്ചിനീയറിംഗ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ' എന്ന പേരിലുള്ള സമ്മേളനം നിയുക്ത എം.എൽ.എ സി . വി . ശാന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന 'ICMEM 2026' അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മോഡേൺ ട്രെൻഡ്‌സ് ഇൻ എൻജിനീയറിംഗ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ' എന്ന പേരിലുള്ള സമ്മേളനം നിയുക്ത എം.എൽ.എ സി.വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ദ്ധർ ഗവേഷകർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആനി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കോളേജ് ചെയർമാൻ കെ.സദാനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ, സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമാഷൻ, മെക്കാട്രോണിക്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നവീന സാങ്കേതികവിദ്യകളും ഗവേഷണ സാദ്ധ്യതകളും സമ്മേളനത്തിൽ ചർച്ച ചെയ്തു. നൈജീരിയ, ഓസ്‌ട്രേലിയ, മലേഷ്യ, ബ്രൂണൈ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുടെ സാന്നിദ്ധ്യം സമ്മേളനത്തിന് അന്താരാഷ്ട്ര പ്രാധാന്യം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL