SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

പെട്രോളിനും ഡീസലിനും 5 രൂപ വരെ,​ പാചകവാതകത്തിന് 50 രൂപയും കൂടും,​ ഇന്ധനവില വർദ്ധന ഉടൻ?​

petrol

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് രാജ്യത്ത് ഇന്ധന വില ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയുമാണ് വില വർദ്ധിക്കാൻ സാദ്ധ്യതയെന്നാണ് വിലയിരുത്തുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധന എണ്ണ വിതരണ കമ്പനികളുടെ ലാഭ വിഹിതത്തെ ബാധിക്കുന്നതിനാൽ മേയ് 15ന് മുമ്പ് തന്നെ പെട്രോൾ ,​ ഡീസൽ വിലകൾ പുതുക്കി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും കാരണം ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 105 ഡോളറിന് മുകളിലെത്തിയിരുന്നു. നിലവിൽ ചെലവിനെക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നത് കാരണം കമ്പനികൾക്ക് പ്രതിമാസം ഏകദേശം 3000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. പെട്ടെന്നുള്ള വലിയ വർദ്ധനയെക്കാൾ ഘട്ടം ഘട്ടമായുള്ള വില വർദ്ധനയാണ് നടപ്പാക്കാൻ സാദ്ധ്യതയെന്നും വിദഗദ്ധർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, OIL PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360