SignIn
Kerala Kaumudi Online
Thursday, 19 December 2024 10.40 AM IST

അദ്ധ്യാപികമാരുടെ ടോയ്‌ലറ്റിൽ ഒളിക്യാമറ; ദൃശ്യങ്ങൾ ലൈവായി കണ്ടുകൊണ്ടിരുന്ന സ്‌കൂൾ ഡയറക്‌ടർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
hidden-camera

ലക്‌നൗ: അദ്ധ്യാപികമാരുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സ്‌കൂൾ ഡയറക്‌ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം. നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്. ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിലാണ് ക്യാമറ വച്ചിരുന്നത്. ദൃശ്യങ്ങൾ തത്സമയം കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു പ്രതി സജ്ജമാക്കിയിരുന്നത്.

സ്‌കൂളിലെ അദ്ധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ നടത്തിയ പരിശോധനയിൽ ക്യാമറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡയറക്‌ടറായ നവ്‌നിഷ് സഹായിയെയും കോ - ഓർഡിനേറ്ററായ പരുളിനെയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ അദ്ധ്യാപിക നോയിഡ സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ ശക്തി മോഹൻ അവാസ്‌തിക്ക് പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവ്‌നിഷ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്യാമറയിലൂടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാതെ ലൈവ് സ്‌ട്രീമിംഗ് നടത്താൻ കഴിയുമെന്ന് പരിശോധനയിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 22,000 രൂപയ്‌ക്ക് ഓൺലൈനായാണ് ഇയാൾ ക്യാമറ വാങ്ങിയത്. ബൾബ് ഹോൾഡറിനുള്ളിൽ വയ്‌ക്കാൻ തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണിത്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവം നടന്നതായി അദ്ധ്യാപിക ആരോപിച്ചു. മുമ്പ് സ്‌കൂളിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ കണ്ടെത്തിയിരുന്നു. ഇത് കോ ഓർഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, അന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ധ്യാപിക പറഞ്ഞു.

TAGS: CASE DIARY, HIDDEN CAMERA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.