SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

കൊച്ചിയിലെത്തിയ ദശ്മി ലക്ഷ്യമിട്ടത് യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും

dashmi-arrest-

കൊച്ചി : പിറവത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 9.1 ഗ്രാം എം.ഡി.എം.എയുമായി യുവതി എക്‌സൈസ് പിടിയിലായി. ജാർഖണ്ഡ് ബാനോ സ്വദേശിനി ദശ്മി നാഗി (23) ആണ് പിടിയിലായത്. പിറവം എക്‌സൈസ് ഇൻസ്‌പെക്ടർ വി. വിജയ രശ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പാമ്പാക്കുട ചെണ്ടിക്കണ്ടം മാർ ഗ്രിഗോറിയോസ് ചാപ്പലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതിയെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തി.

യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. യുവതിയിൽ നിന്ന് 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു . കെ.എം. റോബി, കെ.കെ. അരുൺ, എ.കെ. ജയദേവൻ, എം.എൻ. അനിൽകുമാർ, എം.എം. നന്ദു, ടി.കെ. സൗമ്യ, ടിനു ജോർജ്, അനീഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY