SignIn
Kerala Kaumudi Online
Sunday, 10 May 2026 12.54 AM IST

'രമേശ് പിഷാരടി അടുത്ത സുഹൃത്താണ്, അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം കിട്ടിയിട്ടില്ല; അതിനൊരു കാരണമുണ്ട്'

Increase Font Size Decrease Font Size Print Page

സിനിമയിൽ അവസരം ലഭിക്കുന്നത് കുറയുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് നടി ആര്യാ ബാബു. ഇപ്പോഴുളള സിനിമയിൽ ഹാസ്യവേഷങ്ങൾ കുറവാണെന്നും അവർ പറഞ്ഞു. റിയാലിറ്റി ഷോയായ ബിഗ്ബോസിൽ വന്നതിനുശേഷം സിനിമയിൽ അവസരം കുറഞ്ഞിട്ടുണ്ടെന്നും ആര്യ പറഞ്ഞു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'ഇമോഷണലി വീക്ക് ആകുമ്പോൾ കരഞ്ഞ് തീർക്കുകയാണ് പതിവ്. അതിൽ പുറത്തുവരാൻ വേറെ വഴികളില്ല. മ​റ്റുളളവരുടെ സുഹൃത്തായി ഇരിക്കാൻ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയിൽ നമ്മളെ ഒരാൾ പോസിറ്റീവായി ഓർക്കുന്നത് വലിയ കാര്യമാണ്. മ​റ്റുളളവർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ കേൾക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേൾക്കാറില്ല. സിനിമയിൽ അവസരങ്ങൾ കുറയുന്നുണ്ട്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികൾ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്‌ബോസിൽ വന്നതിനുശേഷം അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല.

arya

സിനിമയിൽ ഹാസ്യവേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളിൽ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്​റ്റിക് സിനിമകളാണ്. നടിയെന്ന നിലയിൽ എനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നില്ല. രമേശ് പിഷാരടിയുടെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് രമേശിന്റെ സിനിമയിൽ എന്നെ കാസ്​റ്റ് ചെയ്തിട്ടില്ല. അതിന് കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയിൽ എനിക്ക് പ​റ്റിയ കഥാപാത്രം വരുമ്പോൾ തരുമായിരിക്കും. ഞാൻ ഒന്നും ചോദിച്ചിട്ടില്ല'- ആര്യ പറഞ്ഞു.

TAGS: ARYA BABU, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.