SignIn
Kerala Kaumudi Online
Saturday, 16 May 2026 5.32 AM IST

'സ്‌പ്രിങ്ക്‌ളർ പോലെ മെഡിസെപ് ഗുണഭോക്താക്കളുടെ വിവരങ്ങളടങ്ങിയ ഡേറ്റ സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറി': ആരോപണം

medisep-data

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക‌്ളർക്ക് രോഗികളുടെ ഡാറ്റ കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡേറ്റ രണ്ടു സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതെന്ന് ആരോപണവുമായി എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർക്ക് മലയാളികളുടെ ഡേറ്റ കച്ചവടം നടത്തിയത് വൻ വിവാദമാകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അന്ന് ഇതേക്കുറിച്ച് പഠിക്കാൻ മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ ചെയർമാനായ സമിതിയെ നിയോഗിക്കുകയും ഗുരുതര വീഴ്ച കണ്ടെത്തുകയും ചെയ്തു. ഡേറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്തണമെന്ന് കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ മുഖംരക്ഷിക്കുകയാണു ചെയ്തത്.

പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് മെഡിസെപ് കരാർ ലഭിച്ചത്. അവർ അത് രണ്ടു സ്വകാര്യ കമ്പനികൾക്കു കൈമാറി. ഈ കമ്പനികൾക്കാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡേറ്റ ലഭിച്ചത്. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ കമ്പനികൾ മെഡി ക്ലെയിമുകൾ വ്യാപകമായി തള്ളുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് ജീവനക്കാരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു ജീവനക്കാരാണ് പരാതികളുമായി രംഗത്തുവന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പരമ ദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായി സർക്കാർ തന്നെയാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SPRINGLER, MEDISEP, GOVT, INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA