അമ്പാടിമല: മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന സന്ദേശവുമായി അമ്പാടിമല വായനശാലയിൽ ഇന്ന് ഉച്ചക്ക് 2.30 മുതൽ വായനക്കളരി സംഘടിപ്പിക്കും. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്യും. സന്തോഷ് തൂമ്പുങ്കൽ അദ്ധ്യക്ഷനാകും. പ്രശാന്ത് വിസ്മയയുടെ ഉവ്വാവ്വു കുട്ടിയും അപ്പൂപ്പൻതാടികളും, കുക്കുടു വനത്തിലെ വിശേഷങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പി. കൃഷ്ണൻ, ജി.കെ. പിള്ള തെക്കേടത്ത്, ഋതുപർണ, സി.ആർ. രാധാകൃഷ്ണൻ, ജോൺസൺ തോമസ്, അലീന ജോർജ് എന്നിവർ പങ്കെടുക്കും. പ്രശാന്ത് വിസ്മയയുടെ കഥ “ഡ്രമാറ്റിക് സ്റ്റോറി ടെല്ലിംഗ്” എന്ന പുതിയ രീതിയിൽ നാടക പ്രവർത്തകൻ സതീഷ് ബാബു അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
