SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

ബാല സമാജം കുട്ടിപ്പട്ടാളം

കൊട്ടാരക്കര: കിഴക്കേക്കര 808-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ ബാലസമാജം വിഭാഗമായ ശ്രീഭദ്ര മന്നം ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ 23, 24 തീയതികളിൽ ബാലസമാജം അംഗങ്ങൾക്കായി റസി‌ഡൻഷ്യൽ പരിശീലന ക്യാമ്പ് നടത്തും. നാളെ രാവിലെ 9.30ന് കരയോഗം പ്രസിഡന്റ് ടു.എൽ. ഗണേശ് ഉദ്ഘാടനം നിർവ്വഹിക്കും. സ്റ്റാർ സിംഗർ ഫെയിം ധ്യാന വിശാസ് വിശിഷ്ടാതിഥിയാവും.10ന് ചിത്രരചനയും പെയിന്റിംഗ് പരിശീലനവും. .ഉച്ചയ്ക്ക് 2ന് കുരുത്തോലയും കുട്ടികളും, കുരുത്തോല കളരി. 24ന് രാവിലെ 7ന് യോഗ പരിശീലനം, 9ന് സോപാന സംഗീതവും ഇടയ്ക്കയും പരിചയപ്പെടുത്തൽ, 10.30ന് കളിയരങ്ങ്, 2ന് ആടാം പാടാം, 4.30ന് സമാപന സമ്മേളനം. താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി. അനിൽകുമാ‌ർ സമ്മാനദാനം നിർവ്വഹിക്കും. അജിലാൽ വിശ്വനാഥ് ക്യാമ്പ് ഡയറക്ടറും അഭിലാഷ് കുമാർ ക്രിയേറ്റീവ് ആർട്ടിസ്റ്റുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL