കരുനാഗപ്പള്ളി: തേവലക്കര അരിനല്ലൂർ കല്ലുമ്പുറത്ത് ഭാസ്കരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി ക്യാമ്പും പഠന ക്ലാസും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ സമിതി പഞ്ചായത്ത്തല കൺവീനർ കെ.എസ്. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. വിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാല സെക്രട്ടറിക്കുള്ള ഫ്രാൻസിസ് സേവ്യർ പുരസ്കാരത്തിന് അർഹനായ, കെ.സി. പിള്ള സ്മാരക ഉദയ ലൈബ്രറി സെക്രട്ടറി കെ.എസ്. ബിജു കുമാറിനെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എ. തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ലേഖ പഠന ക്ലാസ് നയിച്ചു. ശശിധരൻ പിള്ള, വിജയകുമാർ, ഗോപാലകൃഷ്ണൻ, രണദേവ് കല്ലുമ്പുറം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
