പരപ്പനങ്ങാടി: ബാലസംഘം തിരൂരങ്ങാടി ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് ചെട്ടിപ്പടി ഹെർബൽ ഗാർഡനിൽ നടന്നു. ബാലസംഘം സംസ്ഥാന ജോയിൻ കൺവീനർ സി.വിജയകുമാർ മാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഏരിയ സെക്രട്ടറി അലൻ. പി.സതീഷ് ക്യാമ്പ് നിയന്ത്രിച്ചു. സി.പി.എം ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഏരിയ ചുമതലക്കാരൻ എം.ബൈജു, ബാലസംഘം ജില്ലാ കമ്മറ്റി അംഗം പി.പി.ശ്രീരാഗ്, സി.സഫ്ന, കെ.റൈൻ, എം.പി.കുഞ്ഞിമരക്കാർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
