
തട്ട (സിന്ധ്): വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വൻ അപകടം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള തട്ട ജില്ലയിലാണ് സംഭവം. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പത്തുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായത്. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട മിനി ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
اگر یہ ڈرائیور زندہ بچ گیا ہے تو اسکو سب سے پہلے پھانسی دینی چاہیے🚨
— Syeda Zahra (@ZahraShahPTI) May 11, 2026
کراچی سے کینجھر جھیل جانے والی کوسٹر حادثہ کی ویڈیو سامنے آگئی
25 افراد خواتین بچوں سمیت زخمی ہوگئے اللہ رحم کرے ۔۔ pic.twitter.com/S6AKmfJiHx
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |