അതിതീവ്രമായി എന്തിനെയെങ്കിലും ആഗ്രഹിച്ചാൽ അത് സ്വന്തമാക്കാൻ മുഴുവൻ പ്രപഞ്ചവും നമ്മോടൊപ്പം നിൽക്കുമെന്ന പ്രശസ്ത വരികൾ കേട്ടിട്ടില്ലേ? പ്രതിസന്ധികൾക്ക് ആഗ്രഹങ്ങളോളം വലിപ്പമില്ലെങ്കിലും അവയ്ക്ക് ഒരിക്കലും തോൽപ്പിക്കാനാകില്ല എന്നതിന് ഉദാഹരണമാവുകയാണ് കാശ്മീരിലെ കുറച്ച് പെൺകുട്ടികൾ. ഇൻഡോർ സ്റ്റേഡിയം പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കനത്ത മഞ്ഞിൽ ഇവർ നഗ്നപാദരായി ആയോധന കലകൾ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ബീർവാഗ് ഗ്രാമത്തിലുളളവരാണിവർ. മാർഷ്യൽ ആർട്സിൽ ദേശീയ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.
പരിശീലനത്തിനുള്ള സൗകര്യങ്ങളില്ലെങ്കിലും ആയോധനകലയോടുള്ള അഭിനിവേശം തങ്ങളെ കനത്ത മഞ്ഞിലും ശക്തരാക്കുന്നുവെന്ന് പെൺകുട്ടികളിലൊരാളായ മുസ്കാൻ പറയുന്നു.
J&K | Young girls in the far-flung Beerwah town of Budgam practice Martial Arts in snow
— ANI (@ANI) February 4, 2023
One of them, Muskan says, "We don't have indoor practice facilities. But our passion is so strong that we' practice even in snow. We want to represent India, Kashmir & make our parents proud" pic.twitter.com/Irw9m7k6CM
കനത്ത മഞ്ഞുവീഴ്ച വിദ്യാർത്ഥികളെ പരിശീലനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ലെന്ന് പരിശീലകനായ സുജാത് പറഞ്ഞു. കുട്ടികൾ പതിവുപോലെ കോച്ചിംഗ് തുടരാൻ ആവശ്യപ്പെടുകയായിരുന്നെന്നും കോച്ച് കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ വളരെ കഴിവുള്ളവരാണെന്നും ദേശീയ തലത്തിൽ ഇന്ത്യക്ക് വേണ്ടി പ്രകടനം നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് പരിശീലനത്തിനായി മതിയായ സൗകര്യങ്ങൾ നൽകണമെന്നും സുജാത് ജമ്മു കാശ്മീർ ഗവർണറോട് ആവശ്യപ്പെട്ടു.
J&K | Young girls in the far-flung Beerwah town of Budgam practice Martial Arts in snow
— ANI (@ANI) February 4, 2023
One of them, Muskan says, "We don't have indoor practice facilities. But our passion is so strong that we' practice even in snow. We want to represent India, Kashmir & make our parents proud" pic.twitter.com/Irw9m7k6CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |