SignIn
Kerala Kaumudi Online
Thursday, 19 September 2024 12.49 PM IST

ബഡ്ജറ്റിനെതിരെ പ്രതിഷേധം

Increase Font Size Decrease Font Size Print Page
yi
യൂത്ത് ലീഗ് വടകരയിൽ നടത്തിയവിചാരണ സദസ്സ് ജില്ലാ സെക്രട്ടറി യൂത്ത് ലീഗ് വടകരയിൽ നടത്തിയവിചാരണ സദസ്സ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്യുന്നുഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്യുന്നു

വടകര: പെട്രോൾ ഡീസൽ വിലയുടെ മേൽ സെസ്‌ കൂടി ചേർത്ത് പാവപ്പെട്ടവരെ പിഴിയുന്ന ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് കുറ്റപ്പെടുത്തി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് നിർദേശങ്ങൾ പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബഡ്‌ജറ്റ് വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ സനീദ് എ.വി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും ട്രഷറർ താഹ പാക്കയിൽ നന്ദിയും പറഞ്ഞു. സിറാജ് ആർ, മുനീർ പനങ്ങോട്ട്, ഷംസീർ വി പി, സഫീർ കെ കെ, യൂനുസ്, ഷാനിഷ്, അബ്ദുൽ ഗനി, അർഷാദ് കണ്ണൂക്കര എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.