കൊടുങ്ങല്ലൂർ: അടിച്ചമർത്തപ്പെട്ടവന്റെ അക്ഷര വെളിച്ചത്തിനായി അയ്യങ്കാളി സ്ഥാപിച്ച വെങ്ങാനൂരിലെ പള്ളിക്കൂടം സംരക്ഷിക്കാൻ സമുദായ സ്നേഹികൾ മുന്നിട്ടിറങ്ങണമെന്ന് കെ.പി.എം.എസ് കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു ഉദ്ഘാടനം ചെയ്തു. ശാഖാ വാർഷിക സമ്മേളനങ്ങൾ ഫെബ്രുവരി 28 നുള്ളിൽ പൂർത്തികരിക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ഷാജു വാരിയത്ത് അദ്ധ്യക്ഷനായി. സെക്രട്ടറിയേറ്റ് അംഗം പി.എൻ. സുരൻ, സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ, യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ എന്നിവർ സംസാരിച്ചു. മീഡിയ കോ-ഓർഡിനേറ്റർ ഋഷികേശ് സ്വാഗതവും ജിനോയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |