തിരുവല്ല : താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 1 കോടി 10 പത്ത് ലക്ഷം രൂപയുടെ വായ്പാ വിതരണം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജർ വി.അശോക് കുമാർ, യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, കമ്മിറ്റിയംഗങ്ങളായ ആർ.സൈലേഷ്‌കുമാർ, ആർ.ചന്ദ്രശേഖരൻ നായർ, സി.ചന്ദ്രൻപിള്ള, ടി.പി.രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പത്ത് സ്വയം സഹായസംഘങ്ങൾക്കാണ് വായ്പ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |