കൊൽക്കത്ത: ബംഗാളിൽ ഗവർണർ സിവി ആനന്ദബോസിനെതിരെ വീണ്ടും രൂക്ഷമായ പ്രതിഷേധവുമായി ബിജെപി. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബിജെപി ബഹിഷ്കരിച്ചു. ഗവര്‍ണര്‍ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ അതിശക്തമായി പ്രതിഷേധിച്ചത്.
ഗവര്‍ണറുടെ പ്രസംഗത്തിനിടെ തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ സഭവിട്ടു. ഗവര്‍ണര്‍ ആനന്ദ ബോസ് പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗം വായിച്ച ഗവര്‍ണര്‍ക്കെതിരെയും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പ്രസംഗത്തിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരായ സര്‍ക്കാരാണിത്. ഗവര്‍ണറുടെ പ്രസംഗത്തില്‍ അഴിമതിക്കേസുകളെക്കുറിച്ചോ ടിഎംസി നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നു സുവേന്ദു അധികാരി പറഞ്ഞു.
As @BengalGovernor Dr CV Ananda Bose left the assembly amidst sloganeering by #BJP MLAs who protested along with posters and slogans “Governor Shame Shame Hay Hay”. pic.twitter.com/tEkJtNWBDo
— Tamal Saha (@Tamal0401) February 8, 2023
കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപി സംസ്ഥാന നേതൃത്വത്തിന് ഗവർണറുടെ നടപടികളിൽ കടുത്ത അതൃപ്തിയാണുള്ളത്. ഗവർണർക്കെതിരായ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. കഴിഞ്ഞ ദിവസം സെന്റ് സേവ്യേഴ്സ് സർവകലാശാലയിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിൽ ഗവർണർ മമതയെ സർവേപ്പിള്ളി രാധാകൃഷ്ണൻ, എപിജെ അബ്ദുൾ കലാം, വിൻസ്റ്റൻ ചർച്ചിൽ എന്നിവരോട് താരതമായപ്പെടുത്തിയതിനെതിരെ ബിജെപി, സിപിഎം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |