ആലപ്പുഴ: സംസ്ഥാനത്ത് രണ്ടു പുതിയ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ആഴ്ചയിൽ ഒരു തവണ സ്‌പെഷ്യലായി ഓടുന്ന എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം ഓടിക്കാൻ ബോർഡ് അനുമതി നൽകി. ശബരിമലയും തിരുപ്പതിയുമായും ബന്ധപ്പെടുത്തി ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ബോർഡ് അംഗീകരിച്ചു. തിരുപ്പതിയിൽ നിന്നു ചെങ്ങന്നൂരിലേക്കു ആരംഭിക്കാൻ നിർദേശിച്ച ട്രെയിൻ കൊല്ലം വരെ നീട്ടുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |