തൃശൂർ : ഗവ. മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫിഹൗസ് കാന്റീൻ കെട്ടിടം ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയും മാനദണ്ഡം പാലിക്കാതെയും പൊളിച്ചു മാറ്റാൻ നേതൃത്വം നൽകിയ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജിനും ആർ.എം.ഒക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സ്റ്റേഷൻ സി.ഐക്ക് കെ.പി.സി.സി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് പരാതി നൽകി. 20 ലക്ഷം രൂപ ആശുപത്രി വികസന സമിതി ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിലാണ് ഇന്ത്യൻ കോഫി ഹൗസ് കാന്റീൻ പ്രവർത്തിച്ചിരുന്നത്. യാതൊരു ബലക്ഷയവും ഇല്ലാത്ത ഈ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നിരിക്കെ കെട്ടിടം പൊളിച്ചുമാറ്റിയതിലൂടെ പൊതുമുതൽ നശിപ്പിച്ചിരിക്കുകയാണ്. നിയമപരമായ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജും ആർ.എം.ഒയും തന്നിഷ്ടപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്നും പരാതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |