ന്യൂഡൽഹി:തൊഴിലില്ലായ്മയും വിലക്കയറ്റവും വർദ്ധിപ്പിക്കുന്ന ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ദേശീയതലത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് അടിസ്ഥാന ജീവൽപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതല്ലെന്നും
മദ്ധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനായി കൊണ്ടു വന്ന അദായനികുതിയിളവുകൾ ഫലത്തിൽ പ്രയോജനം ചെയ്യുന്നതല്ലെന്നും യോഗം വിലയിരുത്തി.
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് 28 ന് കേന്ദ്ര സർക്കാർ ആഫീസുകൾക്ക് മുമ്പിൽ ബഹുജനമാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
22ാം ദേശീയ സമ്മേളനത്തിന് ശേഷം ചേർന്ന പ്രഥമ കേന്ദ്ര കമ്മിറ്റി യോഗം 11 അംഗ കേന്ദ്ര സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യയെ കൂടാതെ എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, ഷിബുബേബി ജോൺ, ബാബുദിവാകരൻ, അശോക് ഘോഷ്, സുഭാഷ് നസ്ക്കർ, പാർത്ഥസാരഥിദാസ് ഗുപ്ത, തപൻഹോർ, ശത്രുജിത് സിംഗ്, ആർ.എസ്. ഡാഹർ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |